ആലപ്പുഴ: അരൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലാപ്ടോപ്പുകളാണ് നൽകിയത്. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി. ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി ഷിബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. കെ. ഉദയകുമാർ, പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വിജയകുമാരി, വാർഡ് അംഗങ്ങളായ എ.എ. അലക്സ്,സി. കെ. പുഷ്പൻ, ഉഷ ആഗസ്റ്റിൻ, ഇബ്രാഹിം കുട്ടി, സുമ ടീച്ചർ, സിനി മനോഹരൻ, കവിത ശരവണൻ, ആശ ഷിലൻ, സന്ധ്യ ശ്രീജൻ, സീനത് ഷിഹാബുദീൻ എന്നിവർ പങ്കെടുത്തു.