ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, ഒന്നാം വര്‍ഷ ബി.എസ്.സി.  ഇലക്ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്ക് കോളേജിന് അനുവദിച്ചിട്ടുള്ള 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ(എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ). വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04998215615,  8547005058