പാലക്കാട്: ഒ.വി.വിജയന് ജന്മദിനാഘോഷം ‘വഴിയുടെ ദാര്ശനികത’ ജൂലൈ രണ്ടിന് രാവിലെ 10 ന് നിയമസഭാ സ്പീക്കര് എം.ബി. രാജേഷ് ഉദ്ഘാടനം നിര്വഹിക്കും. തസ്രാക്ക് ഒ.വി. വിജയന് സ്മാരകത്തില് നടക്കുന്ന പരിപാടിയില് സ്മാരക സമിതി ചെയര്മാന് ടി.കെ. നാരായണദാസ് അധ്യക്ഷനാവും.
കെ.ഇ.എന്. കുഞ്ഞഹമ്മദ് സ്മൃതി പ്രഭാഷണവും, മുണ്ടൂര് സേതുമാധവന്, ആഷാമേനോന്, കെ.വി. രാമകൃഷ്ണന്, പ്രൊഫ പി.എ. വാസുദേവന് , ആനന്ദി രാമചന്ദ്രന്, പത്മിനി , ധനരാജ്, അനിത എന്നിവര് അനുസ്മരണ പ്രഭാഷണവും നടത്തും. ഡോ. സി.പി. ചിത്രഭാനു, എ.കെ.ചന്ദ്രന് കുട്ടി സംസാരിക്കും.
ഉച്ചയ്ക്ക് 12.15 ന് ‘കാവ്യാഞ്ജലി’ ഉദ്ഘാടനം പി.ടി. നരേന്ദ്ര മേനോന് നിര്വഹിക്കും. ഒ.വി.ഉഷ അധ്യക്ഷയാവും. തുടര്ന്ന് കവിതാലാപനം നടത്തും. തുടര്ന്ന് 2.15 ന് ‘മണികഥാക്കൂട്ടം’ ടി.കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. രഘുനാഥന് പറളി അധ്യക്ഷനാവും. കഥകളുടെ അവതരണവും നടക്കും.
സമാപനസമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും
ഒ.വി.വിജയന് ജന്മദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം വൈകീട്ട് നാലിന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ഓണ്ലൈനായി ഉദ്ഘാടനം നിര്വഹിക്കും. ടി. കെ. നാരായണദാസ് അധ്യക്ഷനാവുന്ന പരിപാടിയില് വി.കെ. ശ്രീകണ്ഠന് എം.പി, എം.എല്.എ.മാരായ എ.പ്രഭാകരന്, കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് എന്നിവര് മുഖ്യാതിഥികളാവും. അശോകന് ചെരുവില് അനുസ്മരണ പ്രഭാഷണം നടത്തും. തുടര്ന്ന് സമിതി സംഘടിപ്പിച്ച സാംസ്‌കാരിക മത്സരങ്ങളിലെ വിജയികള്ക്കുള്ള സമ്മാനവിതരണവും നടക്കും. ഒ.വി വിജയന് സ്മാരക സമിതി സെക്രട്ടറി ടി.ആര്. അജയന്, രാജേഷ് മേനോന് എന്നിവര് സംസാരിക്കും.