കാസർഗോഡ്: ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് പ്രൈമറി സെക്കൻഡറി/എഡ്യൂക്കേഷൻ എയ്ഡ് പദ്ധതി പ്രകാരം ബാഗ്, കുട, യൂണിഫോം, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് ഡാറ്റ റീചാർജ് ചെയ്യുന്നതിനും ധനസഹായം നൽകുന്നു.

2000 രൂപ തോതിൽ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ നിന്നും ഓൺലൈനായി വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതിനായി സ്ഥാപന മേധാവികൾ മുഖേന അനുവദിക്കും. ജില്ലയിലെ സ്‌കൂൾ മേധാവികൾ അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് ഓൺലൈനായി ജൂലൈ ഒമ്പതിനകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.