നാവായിക്കുളത്ത് യഥാസമയം ചികിത്സകിട്ടാതെ പശു ചത്തു എന്ന ക്ഷീര കര്‍ഷകന്റെ പരാതിയില്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ജില്ലാ മൃഗസംരക്ഷണ ഓഫിസറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.