കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തിരുവാതിര ഞാറ്റുവേല – വിത്തെഴുത്ത്‌ ഉദ്ഘാടനം ചെയ്യും

എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തിരുവാതിര ഞാറ്റുവേല വിത്തെഴുത്ത്‌ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ ജൂലൈ 1 ന് രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. വർഷങ്ങളായി തരിശു ഭൂമിയായി കിടന്നിരുന്ന 10 ഏക്കർ സ്ഥലത്തു കൂനമ്മാവ് സൈന്റ്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികളാണ് കൃഷി ഇറക്കുന്നത് . അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കാളി കൃഷി വീണ്ടെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊക്കാളി കൃഷി വ്യാപിപ്പിക്കുന്നത് .

നിലവിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 50 ഹെക്ടർ സ്ഥലത്തു പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. പറവൂർ ബ്ലോക്ക് പഞ്ചായത്തു പ്രെഡിഡന്റ് സിംന സന്തോഷ് , കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ഷാജി , ജില്ലാ കൃഷി ഓഫീസർ ടെസി എബ്രഹാം ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും

ഫോട്ടോ ക്യാപ്ഷൻ : കൈതാരം പൊക്കാളി പാടശേഖരത്തിലെ നിലമൊരുക്കൽ