*ജില്ലയിലെ അതിഥി തൊഴിലാളികൾക് ആയി ആരംഭിച്ച കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾക് മികച്ച പ്രതികരണം*
എറണാകുളം: എടയാർ മേഖലയിലെ അതിഥിതൊഴിലാളികൾക്കായി ജില്ലാ ഭരണക്കൂടത്തിന്റെ നേതൃത്വത്തിൽ, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ് കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്, സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് ജില്ലാ കളക്ടർ എസ്. സുഹസ് സന്ദർശിച്ചു പുരോഗതി വിലയിരുത്തി .
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ,വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി ജില്ല ലേബർ ഓഫീസർ പി.എം. ഫിറോസ്, കൗൺസിലർമാർ അസിസ്റ്റന്റ് ലേബർ ഓഫീസർ ടി. വൈ. ജോസി സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് സോജൻ ജോസഫ് തുടങ്ങിയവർ പങ്കടുത്തു.
അതിഥി തൊഴിലാളികൾക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍ തയ്യാർ ആകുകയും ആയതിന്റെ ഭാഗമായി വാക്സിനേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത് എന്നും തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
കഴിഞ്ഞ 4 ദിവസങ്ങളിലായി കളമശ്ശേരി, ആലുവ -എരുമത്തല, പെരുമ്പാവൂർ എന്നിവടങ്ങളിൽ ആരംഭിച്ച വാക്സിനേഷൻ ക്യാമ്പ് കളിൽ നിന്ന് ആകെ *3500* അതിഥി തൊഴിലാളികൾക് വാക്സിനേഷൻ നൽകി. ജില്ലാ ലേബർ ഓഫീസർ മാരായ പി.എം. ഫിറോസ്, പി.എസ്.മാർക്കോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ മാരായ അഭി സെബാസ്റ്റ്യൻ, ഇ.ജി.രാഖി, ടി കെ നാസർ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.