കണ്ണൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്ററായി വിരമിച്ച കെ എം രാമകൃഷ്ണന് ഏഴോം ഗ്രാമപഞ്ചായത്തും ജില്ലാ ഹരിത കേരളം മിഷനും പച്ചത്തുരുത്ത് ഒരുക്കി യാത്രയയപ്പ് നല്കി. ഏഴോം ഗ്രാമപഞ്ചായത്തിലെ എരിപുരം ശ്രീകൃഷ്ണ ക്ഷേത്രപരിസരത്താണ് ദേവ ഹരിതം പച്ചത്തുരുത്ത് ഒരുക്കുന്നത്. ജില്ലയിലെ ഇരുപതാമത് ദേവഹരിതം പച്ചത്തുരുത്താണ് എരിപുരത്തേത്. ജില്ലയില്‍ ഹരിത കേരളം മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് പിന്തുണ നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നടീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ – ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്നു വിരമിക്കുന്ന തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. കെ എം രാമകൃഷ്ണന്‍ വൃക്ഷതൈ ഏറ്റുവാങ്ങി. വിരമിക്കുന്ന ജെ. പി.സി.ക്കുള്ള മൊമെന്റോ , കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി പി ഷാജിര്‍ സമ്മാനിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല , ജില്ലാ പഞ്ചായത്തംഗം സി പി ഷിജു , തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു