പാലക്കാട്: ആരോഗ്യം, ഭാരതീയ ചികിത്സ, ഹോമിയോ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്, മൃഗസംരക്ഷണം, നീതിന്യായം, പി എസ് സി എന്നിവ ഒഴികെയുള്ള വകുപ്പുകളിൽ 2020 സെപ്റ്റംബർ 30 വരെ സർവീസിൽ പ്രവേശിച്ചിട്ടുള്ള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകളുടെ പകർപ്പ്, ഓഫീസ് മേധാവിയുടെ ശുപാർശ എന്നിവ സഹിതം ജൂലൈ 10നകം ജില്ലാ കളക്ടറുടെ ഓഫീസിൽ അറിയിക്കണം. ഇതിനു ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.