ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് അഞ്ചുവര്‍ഷ തിരിച്ചടവ് കാലാവധിയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട എറണാകുളം മേഖല ഓഫീസില്‍ സമര്‍പ്പിക്കാം. കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സിഡിഎസിന് 3% – 3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സിഡിഎസിനു കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് പത്തുലക്ഷം രൂപ വരെയും ഹരിത കര്‍മസേന/ ശുചീകരണ തൊഴിലാളികള്‍ യൂണിറ്റ് എന്നിവയ്ക്ക് ആറു ലക്ഷം രൂപ വരെയും വായ്പ ലഭ്യമാകും. അപേക്ഷകള്‍ക്കും വിവരങ്ങള്‍ക്കും എറണാകുളം മേഖല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2984932, 9496015011