കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,130 കിടക്കകളിൽ 2,105 എണ്ണം ഒഴിവുണ്ട്. 179 ഐ.സി.യു കിടക്കകളും 61 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 730 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 745 കിടക്കകൾ, 86 ഐ.സി.യു, 32 വെന്റിലേറ്റർ, 386 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
11 സി.എഫ്.എൽ.ടി.സികളിലായി 1,424 കിടക്കകളിൽ 1,124 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 403 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1262 കിടക്കകളിൽ 966 എണ്ണം ഒഴിവുണ്ട്.