കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമുയരുന്നു. മൂന്ന് കോടി രൂപ ചെലവിലാണ് മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തെക്കുറിച്ചും കെട്ടിട നിർമ്മാണത്തെക്കുറിച്ചും നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ഒ പി ബ്ലോക്ക്, ഡോക്ടേഴ്സ് മുറികൾ, നഴ്സസ് മുറികൾ, ഓഫീസ്, ലാബ്, ഫാർമസി, കോൺഫ്രൻസ് ഹാൾ, ജിംനേഷ്യം, പൂന്തോട്ടം, ഇമ്യൂണൈസേഷൻ മുറി, കുട്ടികളുടെ പാർക്ക്, പാർക്കിംഗ് ഏരിയ എന്നിവ ഉണ്ടാകും. യു എൽ സി സി യാണ് കെട്ടിടം നിർമ്മിക്കുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ കുടുംബാരോഗ്യ കേന്ദ്രത്തിനെകക്കുറിച്ച് വിശദീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വി.ജയശ്രീ, പഞ്ചായത്ത് അംഗം സജീവൻ മക്കാട്ട്, സ്ഥിരം സമിതി അധ്യക്ഷൻ ടി.സി സുരേന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ ജാസ്മിൻ, എച്ച് ആർ എം പ്രതിനിധി ഡോ
മിഥുൻ, യു എൽ സി സി ആർക്കിടെക്ക് എം വിനീത, എ.പി സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.