കൊടകര പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് പഞ്ചായത്തിന്റെ സാന്ത്വനസ്പർശം. 2021-22 സാമ്പത്തികവർഷത്തിൽ പഞ്ചായത്ത് വകയിരുത്തിയ രണ്ടുലക്ഷം രൂപയുടെ മരുന്നുകളും അനുബന്ധ ഉപകരണങ്ങളുമാണ് കിടപ്പുരോഗികൾക്ക് നൽകിയത്. ഇവയുടെ വിതരണം കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിൽ  പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ നിർവഹിച്ചു.കൊടകര കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ദിവ്യ ഷാജു,  സ്വപ്ന സത്യൻ, ഡോ. സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ കെ പി ജോബി എന്നിവർ പങ്കെടുത്തു.