വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കും. ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 14,62,500 രൂപയാണ് ഇതിനായി ചെലവിടുക. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങുന്നതിനുളള അനുമതിപത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ മാനേജര്‍ എസ്.ധന്യ ജില്ലാ കളക്ടര്‍ അദീല അബ്ദുളളയ്ക്ക് കൈമാറി. ആര്‍.എ.സി.സി ചീഫ് മാനേജര്‍ പി.എം. വിജയന്‍, ചീഫ് മാനേജര്‍ ദ്വിതിലാല്‍, എസ്.എം.ഇ ജനറല്‍ മാനേജര്‍ കെ.സുനില്‍, കൈനാട്ടി ബ്രാഞ്ച് മാനേജര്‍ പി.എസ്. ജയരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
