ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 15624 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 31 അരോഗ്യപ്രവര്‍ത്തകരും 87 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 72 പേരും 45 നും 59 നും ഇടയിലുള്ള 106 പേരും 60 വയസിന് മുകളിലുള്ള 87 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 133 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 218 മുന്നണിപ്പോരാളികള്‍ക്കും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 18 നും 44 നും ഇടയിലുള്ള 867 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 6161 പേര്‍ക്കും 60 വയസിന് മുകളിലുള്ള 7860 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.