കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീലേശ്വരം പേരോല്‍ വളളിക്കുന്നിലെ ഗവ. ഐടിഐയില്‍ എന്‍സിവിടി പാഠ്യപദ്ധതിയനുസരിച്ചുളള നാലു സെമസ്റ്റര്‍ ദ്വിവത്സര മെട്രിക് ട്രേഡായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സില്‍ ആഗസ്തില്‍ ആരംഭിക്കുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റു വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പരിശീലന കാലയളവില്‍ ഒന്നാം വര്‍ഷം820 രൂപയും രണ്ടാം വര്‍ഷം 630 രൂപയും ലംപ്സം ഗ്രാന്റും 630 രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപ്പന്റും നല്‍കും. ഹോസ്റ്റലില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ പരിശീലനാര്‍ത്ഥികള്‍ക്ക് 1500 രൂപ ഹോസ്റ്റല്‍ ഫീസിനത്തില്‍ നല്‍കും. പ്രവേശനം ലഭിക്കുന്ന മുഴുവന്‍ പരിശീലനാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണവും , മുട്ട, പാല് എന്നിവയും നല്‍കും. അപേക്ഷാഫോറം നീലേശ്വരം ഗവ. ഐടിഐയില്‍ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ ഈ മാസം 25 ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരം ഗവ. ഐടിഐ സൂപ്രണ്ടിന് സമര്‍പ്പിക്കണം. ഫോണ്‍ 04672 284004.
