കൊച്ചി :  കൃഷി വകുപ്പിന് കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയില്‍ ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍, ഡിസ്ട്രിക്ട് പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ വേതനത്തില്‍ ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. കൃഷി ശാസ്ത്രത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും (ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍) കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവരെ പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20 -ന് രാവിലെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനിലെ നാലാം നിലയിലുളള ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, അസല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2421673.