മലപ്പുറം:  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ തലത്തില്‍ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. വ്യക്തികള്‍ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. 25,000 മുതല്‍ ഒരു ലക്ഷം വരെയാണ് അവാര്‍ഡ് തുക. രണ്ടു ജില്ലകള്‍ വീതം ചേരുന്ന പ്രാദേശിക മീറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും സംസ്ഥാന മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത. പാലക്കാട്, മലപ്പുറം ജില്ലകളുടെ പ്രാദേശിക മീറ്റിന്റെ  സംഘാടനത്തിന്  പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നുമുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.
റജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും  www.kscste.kerala.gov.inwww.irtc.org.in    വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. ഫോണ്‍: 9495543157  /  86063 32219.