കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ 2021-2022 അധ്യയന വർഷത്തിലേക്ക് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളെജ് വിഭാഗങ്ങളിലെ കലാവിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന, കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

കഥകളി തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മിഴാവ്, മൃദംഗം, കർണാടക സംഗീതവും നൃത്ത സംഗീതവും, തുള്ളൽ, തിമില എന്നീ വിഷയങ്ങളിൽ കേരള കലാമണ്ഡലത്തിൽ നിന്നുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ വയലിൻ അധ്യാപകരാകാൻ ഗാനഭൂഷണം അല്ലെങ്കിൽ കർണാടക സംഗീതത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം, ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ തപാൽ വഴിയോ ഇ-മെയിലായോ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല, വള്ളത്തോൾ നഗർ, ചെറുതുരുത്തി പോസ്റ്റ്, തൃശ്ശൂർ-679531 വിലാസത്തിലോ info@kalamandalam.ac.in ലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.kalamandalam.ac.in, ഫോൺ- 04884 262418.