തിരുവനന്തപുരം: ദൂരദര്‍ശന്റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.കുഞ്ഞികൃഷ്ണന്‍ രചിച്ച ‘ടെലിവിഷന്‍ വീക്ഷണം, വിശകലനം’ എന്ന പുസ്തകം ജൂലൈ 4 ഞായറാഴ്ച രാവിലെ 11.00ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ശ്രീ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഓണ്‍ലൈനില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. എംടിയുടെ മകളും നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അശ്വതി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റു വാങ്ങും. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് പുസ്തകവിശകലനം നടത്തും. കെ.കുഞ്ഞികൃഷ്ണന്‍, അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. പ്രകാശന ചടങ്ങിന്റെ ലിങ്ക് : https://meet.google.com/aai-knod-omq