കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ കാസർകോട് ജില്ലാ ഓഫീസ് മുഖേന അംഗത്വം എടുത്ത് അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം റദ്ദായ അംഗങ്ങൾക്ക് അംഗത്വം പുനർസ്ഥാപിക്കാൻ അവസരം. 2019 ഏപ്രിൽ മുതലുള്ള മാസങ്ങളിൽ അംശാദായ അടവ് മുടങ്ങിയത് കാരണം അംഗത്വം റദ്ദായി പോയ ക്ഷേമനിധി അംഗങ്ങൾക്ക് ജൂലൈ 31 വരെ കുടിശ്ശിക പിഴയോടുകൂടി അടച്ച് അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 04994 256404