പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം കുറയ്ക്കുവാനും തുണിസഞ്ചികളുടെ ഉപയോഗം വർധിപ്പിക്കാനുമായി ഇന്റർ നാഷണൽ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ ഡേ യോടനുബന്ധിച്ച് ജൂലൈ മൂന്നിന് ജില്ലാ ശുചിത്വ മിഷൻ ജില്ലയിലെ കോളേജ്/സ്‌കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗങ്ങളിലായിരിക്കും മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും നൽകും. തയ്യാറാക്കിയ പോസ്റ്ററുകൾ പേര്, സ്‌കൂളിന്റെ പേര്, വിഭാഗം അടക്കം 9633813913 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് ജൂലൈ 10 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9446958519.