കൊല്ലം: ജില്ലയില്‍ ഇന്ന് 1092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1140 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1088 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 223 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-63, കരുനാഗപ്പള്ളി-19, പുനലൂര്‍-16, കൊട്ടാരക്കര-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-53, കുളത്തൂപ്പുഴ-39, ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 28 വീതവും നെടുമ്പന-27, ശാസ്താംകോട്ട-23, ശാസ്താംകോട്ട-23, പത്തനാപുരം-22, ശൂരനാട് സൗത്ത്-21, കുണ്ടറ-20, മയ്യനാട്, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 19 വീതവും തൃക്കരുവ-18, കരീപ്ര-16, പൂതക്കുളം-15, ഇട്ടിവ, തലവൂര്‍, പെരിനാട് പ്രദേശങ്ങളില്‍ 14 വീതവും ഇളമാട്-13, ഉമ്മന്നൂര്‍, കടയ്ക്കല്‍, ചടയമംഗലം, വെട്ടിക്കവല എന്നിവിടങ്ങളില്‍ 12 വീതവും ഇളമ്പള്ളൂര്‍, എഴുകോണ്‍, വെളിയം ഭാഗങ്ങളില്‍ 11 വീതവും കരവാളൂര്‍, കുളക്കട, പന്മന, മേലില പ്രദേശങ്ങളില്‍ 10 വീതവും ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, കുലശേഖരപുരം, കൊറ്റങ്കര, തെക്കുംഭാഗം, നീണ്ടകര, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും ചിറക്കര-എട്ട്, ഏരൂര്‍, കുമ്മിള്‍, തേവലക്കര, പട്ടാഴി ഭാഗങ്ങളില്‍ ഏഴു വീതവും ഇടമുളയ്ക്കല്‍, തഴവ, പേരയം, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ ആറു വീതവും അഞ്ചല്‍, അലയമണ്‍, ഓച്ചിറ, ക്ലാപ്പന, ചിതറ, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ അഞ്ചു വീതവും പവിത്രേശ്വരം, മൈനാഗപ്പള്ളി, വിളക്കുടി ഭാഗങ്ങളില്‍ നാലു വീതവും ആലപ്പാട്, പട്ടാഴി വടക്കേക്കര, പനയം, പോരുവഴി പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.