ഇടുക്കി: കോവിഡ് 19 മൂന്നാം തരംഗത്തെ നേരിടുന്നതിനായി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകളിലെയും കുട്ടികള്‍ക്കായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പ് ശൃംഖല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ശൈലജ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ. ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ കുമാരി ശ്രീലക്ഷ്മി സുധീപ്, എച്ച് എം സി മെമ്പര്‍ മനോജ് കോക്കാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ആര്‍ സുരേഷ് കൃതജ്ഞത അര്‍പ്പിച്ചു.
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും ഇടുക്കി ജില്ലാ പഞ്ചായത്തിന്റയും ആഭിമുഖ്യത്തില്‍
35 ദിവസങ്ങളിലായാണ് മരുന്ന് വിതരണം നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് ആയിരിക്കും ക്യാമ്പുകള്‍ നടത്തുക എന്നും തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലെയും 18 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ക്യാമ്പിന്റെ പ്രയോജനം ലഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.