കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,123 കിടക്കകളിൽ 2,037 എണ്ണം ഒഴിവുണ്ട്. 190 ഐ.സി.യു കിടക്കകളും 59 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 755 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 705 കിടക്കകൾ, 80 ഐ.സി.യു, 32 വെന്റിലേറ്റർ, 410 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സികളിലായി 1,144 കിടക്കകളിൽ 822 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 378 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1262 കിടക്കകളിൽ 964 എണ്ണം ഒഴിവുണ്ട്.