കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സച്ചിൻദേവ് എം.എൽ.എ ആരംഭിച്ച ‘നിങ്ങളോടൊപ്പം എംഎൽഎ’ പരിപാടി ജൂലൈ ആറിന് ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളിൽ നടക്കും. രാവിലെ 11 മുതൽ ഒരു മണി വരെ ഉള്ളിയേരി പഞ്ചായത്ത് ഹാളിലും വൈകീട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ അത്തോളി ഹൈസ്കൂളിലും അപേക്ഷകൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ അപേക്ഷകളും വികസന നിർദ്ദേശങ്ങളും സ്വീകരിക്കും. ജൂലൈ ഏഴിന് രാവിലെ 11 മുതൽ ഒരു മണി വരെ ഉണ്ണികുളം കമ്മ്യൂണിറ്റി ഹാളിലും വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെ പനങ്ങാട് പഞ്ചായത്ത് ഹാളിലും പരിപാടി സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി. കോട്ടൂർ, കായണ്ണ, നടുവണ്ണൂർ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ അപേക്ഷകളും പരാതികളും ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.