ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ക്രിമനല്‍ നടപടി ക്രമം 144-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് നിരോധാനാജ്ഞ നിലനില്‍ക്കുന്നത്. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ, പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ല.
