കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കം (കൈപ്പുഴ  എസ്‌ കെ  വി  എല്‍പിഎസ്, പുന്നത്ര സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍, അയര്‍ക്കുന്നം ജിഎല്‍പിഎസ്, മണര്‍കാട് ജിയുപിഎസ്) കോട്ടയം താലൂക്കിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടർ ജൂൺ 13ന് അവധി പ്രഖ്യാപിച്ചു.