ഈ വർഷം അവസാനത്തോടെ പാലിന്റെ കാര്യത്തിൽ കേരളം സ്വയം  പര്യാപ്തത നേടുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്റെ 87 ശതമാനം ഇപ്പോൾ തന്നെ ഉൽപാദിപ്പിക്കുന്നു.  രാജ്യത്ത് കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില ലഭിക്കുത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  ക്ഷീരസമൃദ്ധി – പാലിന് സബ്‌സിഡി പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് ഇൻസെന്റീവ് എ.എം.സി. ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കുത്തുകാലിൽ  നിർവഹിച്ചു സംസാരിക്കുകയായിരുു അദ്ദേഹം.