ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (ജൂലൈ 4) 683 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി. 8.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 668 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 194388 പേർ രോഗമുക്തരായി. 7919 പേർ ചികിത്സയിലുണ്ട്.
237 പേർ കോവിഡ് ആശുപത്രികളിലും 1341 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5245 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 180 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 586 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1738 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 23092 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 7993 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.