ഇടുക്കി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വെയുടെ ഭാഗമായുള്ള വിവര ശേഖരണം ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ചു. 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം കേരളത്തിലുള്ള 14.17 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ കാലയളവില്‍ ലഭിച്ച ആനുകൂല്യങ്ങളും നിലവിലെ ജീവിതാവസ്ഥയും വിലയിരുത്തുന്നതിനായി 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സര്‍വേയാണ് ഈസ് ഓഫ് ലിവിങ് സര്‍വ്വേ. ജൂലൈ 31 നകം സര്‍വ്വേ പൂര്‍ത്തിയാക്കണം. ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍, കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് സര്‍വ്വേക്കാവശ്യമായ വിവരശേഖരണം നടത്തുക.

ഈസ് ഓഫ് ലീവിംഗ് സര്‍വ്വേ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സോഷ്യോ ഇക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസിലൂടെ (എസ്.ഇ.സി.സി 2011) കണ്ടെത്തിയിട്ടുളള കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ഈസ് ഓഫ് ലീവിംഗ് സര്‍വ്വേ നടത്തപ്പെടുന്നു. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്. ജില്ലയില്‍ എസ്.ഇ.സി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട 83,821 കുടുംബങ്ങള്‍ സര്‍വ്വെയുടെ പരിധിയില്‍ വരും. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ശ്രീ. സാജു സെബാസ്റ്റ്യന്‍ ആണ് ജില്ലാതല നോഡല്‍ ഓഫീസര്‍. ജനപ്രതിനിധികള്‍, കുടുംബശ്രീ, ആര്‍.ആര്‍.ടി, ആശാവര്‍ക്കര്‍, അംഗന്‍വാടി വര്‍ക്കര്‍ തുടങ്ങിയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുളള സര്‍വ്വേയുടെ വിവരശേഖരണത്തിനുളള ചുമതല വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ്.

ഈസ് ഓഫ് ലിവിംഗ് സര്‍വ്വെയുടെ തൊടുപുഴ ബ്ലോക്ക് തല ഉത്ഘാടനം മുട്ടം പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ്സ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു

ചടങ്ങില്‍ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു, ജനപ്രതിനിധികളായ ഗ്ലോറി പൗലോസ്, മാത്യൂ പാലംപറമ്പില്‍, ഷേര്‍ളി അഗസ്റ്റിന്‍, അരുണ്‍ ചെറിയാന്‍, മേഴ്‌സി ദേവസ്യ, ജോസ് കടുത്തലകുന്നേല്‍ റെജി ഗോപി, സൗമ്യ സജബിന്‍, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഓ. ജയന്‍, മുട്ടം പഞ്ചായത്ത് സെക്രട്ടറി ലൗജി.എം. നായര്‍ തുടങ്ങി ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഇടവെട്ടി പഞ്ചായത്തിലെഈസ് ഓഫ് ലിവിങ് സര്‍വ്വേയുടെ ഉദ്ഘാടനം ഗുണഭോക്താവും ആശ്രയ അംഗവുമായ സാറ മലേപ്പറമ്പിലിന്റെ വസതിയില്‍ നിന്നും വിവര ശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനി സാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഇ.കെ. അജിനാസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയപേഴ്‌സണ്‍മാരായ താഹിറ അമീര്‍, മോളി ബിജു, പഞ്ചായത്തംഗങ്ങളായ ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിക്കല്‍, അജ്മല്‍ ഖാന്‍ അസീസ്, സുജാത ശിവന്‍ നായര്‍, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, ബിന്‍സി മാര്‍ട്ടിന്‍, സൂസി റോയി, സീന ഇസ്മായില്‍, രാജമ്മ ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു.

വെള്ളിയാമറ്റം പഞ്ചായത്തില്‍ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേക്ക് തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഇന്ദു ബിജു നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ഷെമീന അബ്ദുല്‍ കരീം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാജു കുട്ടപ്പന്‍, പഞ്ചായത്തംഗങ്ങളായ വി.കെ. കൃഷ്ണന്‍, ഷേര്‍ലി ജോസകുട്ടി, രാജി ചന്ദ്രശേഖരന്‍, കബീര്‍ കാസിം, പോള്‍ സെബാസ്റ്റ്യന്‍, ഹെഡ് ക്ലര്‍ക്ക് സുരേഷ്.എം.എന്‍., വിഇഒമാരായ ശരത്, ബാബു, കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, എസ്.ടി. പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു