തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്‍റെ എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തിലുള്ള ഊര്‍ജയാന്‍ പദ്ധതിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡല തല ഉദ്ഘാടനം ഇന്ന് (ജൂലൈ 6). മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11 ന് എം എല്‍ എ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍ മുഖ്യാതിഥിയാകും.

ഇ എം സി ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി വിമല്‍ കുമാര്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എം യു ഷിനിജ, ഇലക്ട്രിക്കല്‍ ഡിവിഷന്‍ കെ എസ് ബി എല്‍ കൊടുങ്ങല്ലൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ സുധര്‍മ്മന്‍, ബി ഡി ഒ ജയ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കും.സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഊര്‍ജയാന്‍.