കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെട്ടിക്കവല ഡിവിഷനിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം നിര്‍വഹിച്ചു. മേലില, ഉമ്മന്നൂര്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ആന്റിജന്‍ കിറ്റുകള്‍ നല്‍കിയത്. മേലില പഞ്ചായത്ത് പ്രസിഡന്റ് എ.താര, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
