ഒറ്റപ്പാലം മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സാമഗ്രികള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ അവരവരുടെ സ്‌കൂളുകളില്‍ ബന്ധപ്പെടണമെന്നും പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒറ്റപ്പാലം എംഎല്‍എ അഡ്വ. കെ. പ്രേംകുമാര്‍ അറിയിച്ചു. മണ്ഡലത്തിലെ ഒരു വിദ്യാര്‍ത്ഥി പഠനോപകരണവുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് തീരുമാനം.