പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 05 വരെ 769854 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 152103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 05 ന് 902 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.71 ശതമാനമാണ്.

സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂര്‍ – കീഴ്പ്പാടം അങ്കണവാടി, വാര്‍ഡ് 14- സാക്ഷരതാ കേന്ദ്രം, നെല്ലിയാംകുന്നം, വാര്‍ഡ് 13
2. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- കാരാട്ട്പാടം അങ്കണവാടി, കൊല്ലങ്കോട്
3. തിരുവേഗപ്പുറ – എ.യു.പി സ്‌കൂള്‍ തിരുവേഗപ്പുറ
4. ലക്കിടി പേരൂര്‍ – കുടുംബാരോഗ്യ കേന്ദ്രം
5. കോട്ടോപ്പാടം – എ.യു.പി സ്‌കൂള്‍, കൊടക്കാട്
6. അലനെല്ലൂര്‍ – സന ഓഡിറ്റോറിയം, കോട്ടപ്പള്ള, എടത്തനാട്ടുകര
7. മുതുതല – ബാബൂസ് ഓഡിറ്റോറിയം, കൊടുമുണ്ട