കോഴിക്കോട്:  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫറോക്ക് ജി.ജി.യു.പി. സ്‌കൂളിലെയും ജി.എം.യു.പി. സ്‌കൂളിലെയും അധ്യാപകര്‍, പിടിഎ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ ഫോണുകള്‍ വാങ്ങി വിതരണം ചെയ്തു. വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഫറോക്ക് ജി.ജി.യു.പി. സ്‌കൂളില്‍ 13 ഫോണുകളും ജി.എം.യു.പി. സ്‌കൂളില്‍ 22 ഫോണുകളുമാണ് വാങ്ങിയത്.

ഫറോക്ക് ജി.ജി.യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മദര്‍ പിടിഎ പ്രസിഡന്റ് എം.ശാലിനി മന്ത്രിയില്‍ നിന്നും ഫോണുകള്‍ ഏറ്റുവാങ്ങി. ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി.അബ്ദുള്‍ റസാഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സമീഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വിജീഷ്, കെ.വി.അഷറഫ്, കെ.ടി.എ മജീദ്, എഇഒ അജിത്കുമാര്‍.ടി, എസ്എംസി ചെയര്‍മാന്‍ കെ.എം.എ ലത്തീഫ്, ബിപിസി നാസര്‍ ആലക്കല്‍, ഡിപിഒ വസിഫ്, ഹെഡ്മാസ്റ്റര്‍ മെറി റോസ് എസ്.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജി.എം.യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.എന്‍.ഫൈസല്‍ മന്ത്രിയില്‍ നിന്നും ഫോണുകള്‍ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ രമേശ് കാവില്‍, ഭാനു പ്രകാശ്, പി.റിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.