കാസര്‍ഗോഡ്:  കൃഷി വകുപ്പിന്റെ 2020 വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം. പച്ചക്കറി പദ്ധതിയില്‍ മികച്ച വിദ്യാര്‍ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച അധ്യാപകന്‍, മികച്ച സ്ഥാപന മേധാവി, മികച്ച ക്ലസ്റ്റര്‍, മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച സ്വകാര്യമേഖലാ സ്ഥാപനം, മികച്ച കര്‍ഷകന്‍, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി എന്നീ വിഭാഗങ്ങളിലും ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനും നെല്‍ക്കതിര്‍, കര്‍ഷകോത്തമ, യുവ കര്‍ഷകന്‍, യുവ കര്‍ഷക, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷക ജ്യോതി, കര്‍ഷക തിലകം, ശ്രമ ശക്തി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷി ഭവനുമായി ബന്ധപ്പെടണം.