കാസര്‍ഗോഡ്:  സ്വാതന്ത്യ ദിനത്തിന്റെ 75ാം വാര്‍ഷികത്തൊടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പി എം ജി എസ് വൈ പ്രവൃത്തികള്‍ നടത്തുന്ന റോഡുകളുടെ വശങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു. ബളാല്‍ പഞ്ചായത്തില്‍ മാലോം റോഡരികില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.

ചെങ്കള പഞ്ചായത്തിലെ എതിര്‍ത്തോട്പാടി റോഡരികില്‍ പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയയും മടിക്കൈ പഞ്ചായത്തിലെ ബങ്കളം പച്ചക്കുണ്ട് റോഡരികില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീതയും മീഞ്ച പഞ്ചായത്തിലെ മീഞ്ചബദരിയദേരമ്പല റോഡരികില്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി, വൈസ് പ്രസിഡന്റ് ജയറാമ ബെല്ലന്‍ ഗുഡിയേല്‍ എന്നിവര്‍ ചേര്‍ന്നും വൃക്ഷത്തൈകള്‍ നട്ടു. പരിപാടിയില്‍ പി എ യു പ്രൊജക്ട് ഡയറക്ടര്‍ കെ പ്രദീപ്, പി എം ജി എസ് വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി പി രമേശന്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വനംവകുപ്പ്, ദേശീയതൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.