കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര വെടിവെപ്പ് അനുസ്മരണത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ എട്ടിന് രാവിലെ 11ന് നടക്കുന്ന വെബിനാറില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വശിക്ഷാ അഭിയാന്‍ മുന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ: പി. മോഹന്‍കുമാര്‍ സംബന്ധിക്കും. ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനി പി. ഗോപിനാഥന്‍നായരെ ആദരിക്കും
