എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ഊര്‍ജ്ജയാന്‍ പദ്ധതിക്ക് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി. അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഊര്‍ജ്ജ സംരക്ഷണം ജീവിത സംസ്‌ക്കാരമായി മാറ്റണമെന്നും ഈ സന്ദേശം എല്ലാവരിലേക്കും കൈമാറേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളിൽ ബോധവത്ക്കരണം നടത്തും.ഊര്‍ജ്ജയാന്‍ പദ്ധതിയിലൂടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലാകെ വിവിധ പരിപാടികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഊര്‍ജയാന്‍.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡന്റ് ഒ സി രവി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍, ഇ എം സി ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.