മലപ്പുറം:  കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റിന്റെ (ഡി.പി.എം.എസ്.യു ) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി സബ് കലക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ സബ്കലക്ടര്‍ സൂരജ് ഷാജി എന്നിവരെയാണ് നിയമിച്ചത്. നോഡല്‍ ഓഫീസറെ സഹായിക്കാന്‍ മലപ്പുറം റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റെജില്‍ എന്നിവരെയും നിയമിച്ചു. മുന്‍പ് നിയമിച്ച നോഡല്‍ ഓഫീസര്‍മാര്‍  ജില്ലയില്‍ നിന്നും സ്ഥലംമാറിയ സാഹചര്യത്തിലാണ് പുതിയ നിയമനം.