മലപ്പുറം:  മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍  ഈസ് ഓഫ് ലിവിങ്  സര്‍വേ ആരംഭിച്ചു. സര്‍വേയുടെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പീടിക കണ്ടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വഹിച്ചു. 2011 ല്‍   നടത്തിയ  സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം കണ്ടെത്തിയ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിനായി  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന സര്‍വേയാണ് ഈസ് ഓഫ് ലിവിങ്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ് പഞ്ചായത്തുതലത്തില്‍  സര്‍വേയുടെ ഏകോപനം നടത്തുന്നത്.

മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് രാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുഹ്‌സില ഷഹീദ്, വാര്‍ഡ് അംഗം നജ്മ ബേബി, എന്‍.സി അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ സുമേഷ് വളരാടന്‍, മോനിഷ ഗ്രാമപഞ്ചായത്ത് അതത് ഉദ്യോഗസ്ഥരായ സുനില്‍, റിയാസ്, ജലീല്‍ എന്നിവര്‍ പങ്കെടുത്തു.