കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള ‘നിങ്ങളോടൊപ്പം എം എൽ എ’ പരിപാടിയിൽ ലഭിച്ചത് 149 അപേക്ഷകൾ. അത്തോളി ഗ്രാമപഞ്ചായത്തിലെ അപേക്ഷകളാണ് സ്വീകരിച്ചത്. ഗ്രാമീണ റോഡുകളുടെ നവീകരണം, പുഴ സംരക്ഷണം, പി.യു.കെ.സി റോഡു നവീകരണം, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം തുടങ്ങിയ അപേക്ഷകളും പരാതികളുമാണ് ലഭിച്ചത്. ഇവ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ.എം.സച്ചിൻദേവ് എം.എൽ.എ പറഞ്ഞു.
അത്തോളി ജി.വി.എച്ച്.എസ്.എസിൽ കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിന്ദു എസ്.മഠത്തിൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.