കോഴിക്കോട് :  ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പ്രശാന്തി മോഡൽ ഭൂഗർഭ ശ്മശാനത്തിന്റെ പ്രവൃത്തി
ഓഗസ്റ്റ് 30നകം പൂർത്തീകരിക്കാൻ സച്ചിൻദേവ് എം.എൽ.എ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവൃത്തി എം. എൽ. എ വിലയിരുത്തി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിൽ റോഡ് നിർമ്മാണം ഒഴികെ ബാക്കിയുള്ളവ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. രണ്ടാം ഘട്ടത്തിൽ ക്രിമിറ്റോറിയത്തിൽ ഫർണസ് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളുമാണ് ബാക്കിയുള്ളത്.

.