എറണാകുളം: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടമ്പുഴ കുള്ളൻ അഥവാ പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
കുട്ടമ്പുഴ പഞ്ചായത്തിൽ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന പശുവാണ് കുട്ടമ്പുഴ കുള്ളൻ പശു. രോഗപ്രതിരോധശേഷിയും ഏത് തരം കാലാവസ്ഥയോടും ഇണങ്ങുവാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, കുട്ടമ്പുഴ കുള്ളൻപശു പരിപാലന സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എൽദോസ് കുന്നപ്പിളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.