കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്കാണ് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെ ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയത്.
ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് മുഖ്യാതിഥിയായിരുന്നു. കൗൺസിലർ സി.പി.സുലൈമാൻ, ആർ. അബ്ദുൽ കരീം , കാര പറമ്പ ഹൈ സ്കൂൾ പ്രിൻസിപ്പൽ കെ.പി.മനോജ്, ഹെഡ്മിസ്ട്രസ് പി.ഷാദിയ ബാനു ,നജീബ് മാളിയേക്കൽ, ടി.സുജൻ എന്നിവർ സംസാരിച്ചു.