പൊതുമേഖലാസ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് മാസ്റ്റർ പ്‌ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള എൻജിനിയറിങ് മേഖലയിലെ സ്ഥാപനങ്ങളുടെ അവതരണം പൂർത്തിയായി. ആട്ടോ കാസ്റ്റ്, കേരള ആട്ടോമൊബൈൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ കരട് പ്‌ളാൻ ഉന്നതതല പരിശോധനാ സമിതി മുമ്പാകെ അവതരിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിലും സമൂലമായ പുന:സംഘടന ലക്ഷ്യമിട്ട് പദ്ധതികൾ വേണ്ടി വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ഇലക്ട്രിക്കൽ വ്യവസായ മേഖലയിലെ നാല് സ്ഥാപനങ്ങളുടെ അവതരണം വ്യാഴാഴ്ച നടക്കും. ജൂലൈ 15 ന് മുഴുവൻ സ്ഥാപനങ്ങളുടേയും അവതരണം പൂർത്തിയാക്കും. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വിദഗ്ധ സമിതിയംഗം വിനയകുമാർ എന്നിവരും പങ്കെടുത്തു.