ഗുരുവായൂർ ദേവസ്വം ബോർഡിലെ റിലിജിയസ് പ്രൊപ്പഗൻഡിസ്റ്റ് തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 19/2020 വിജ്ഞാപനം റദ്ദാക്കിയതിനാൽ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് തിരികെ നൽകുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് അറിയിച്ചു. ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്ന ഉദ്യോഗാർഥികളുടെ അപേക്ഷാഫീസ് തിരികെ നൽകുന്നതിനായി അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ചിന്റെ പേര്, ഐ.എഫ്.എസ് കോഡ് എന്നിവ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ്, ആയുർവേദ കോളേജിന് സമീപം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചുനൽകണം.

ഗുരുവായൂർ ദേവസ്വത്തിൽ റിലിജിയസ് പ്രൊപ്പഗൻഡിസ്റ്റ് തസ്തിക ആവശ്യമില്ലാത്തതിനാൽ നിർത്തലാക്കുന്നതിനാൽ ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കണമെന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം റദ്ദാക്കിയതെന്ന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് അറിയിച്ചു.