ജില്ലയിലെ 67 കോവിഡ് ആശുപത്രികളിൽ 3,232 കിടക്കകളിൽ 1,986 എണ്ണം ഒഴിവുണ്ട്. 167 ഐ.സി.യു കിടക്കകളും 56 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 760 കിടക്കകളും ഒഴിവുണ്ട്. 18 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 725 കിടക്കകൾ, 67 ഐ.സി.യു, 30 വെന്റിലേറ്റർ, 418 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സികളിലായി 1,144 കിടക്കകളിൽ 787 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 321 എണ്ണം ഒഴിവുണ്ട്. 57 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1292 കിടക്കകളിൽ 969 എണ്ണം ഒഴിവുണ്ട്.