കൊടുവള്ളി നഗരസഭ ഡി കാറ്റഗറിയിലായതിനാൽ വ്യാഴാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ചയിലെ കോവിഡ് ടിപിആർ നിരക്ക് 16.6 ആയതിനാലാണ് നഗരസഭ ഡി കാറ്റഗറിയിലായത്.

ഡി കാറ്റഗറിയിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവർത്തന സമയം. ഹോട്ടലുകൾക്ക് ഹോം ഡെലിവറി സേവനം നടത്താം.
ഇതല്ലാത്ത മറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും
ചെയർമാൻ അറിയിച്ചു.